നിസാമിന് ജയിലിലും സുഖവാസം; ആനുകൂല്യങ്ങള്‍ കണക്കിലെടുത്ത് മാനസികരോഗികളെ പാര്‍പ്പിക്കുന്ന ബ്ലോക്കിലേക്ക് മാറ്റി; സുപ്രണ്ടിന്റെ വക പുറംഭക്ഷണം സഹായിയും

കണ്ണൂര്‍: തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന് ജയിലിലും സുഖവാസം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാമിന് ഒരു സഹായിയേയും സൂപ്രണ്ട് അനുവദിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിസാമിനെ പത്താം ബ്ലോക്കിലാണ് താമസിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 22നാണ് നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. 73-ാം ബ്ലോക്കിലെ 16-ാം നമ്പര്‍ തടവുകാരനായിരുന്ന നിസാമിനെ ജയിലിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാനസികരോഗമുള്ളവരെയും അച്ചടക്കം ലംഘിക്കുന്നവരെയും പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കിലെ 11-ാം നമ്പര്‍ മുറിയിലേയ്ക്ക് മാറ്റി. ഇവിടെ പാര്‍പ്പിക്കുന്നവരെ കൊണ്ട് ജയിലിലെ ജോലികള്‍ ചെയ്യിക്കില്ലെന്ന സൗകര്യം കണക്കിലെടുത്താണ് നിസാമിനെ ഇവിടേക്ക് മാറ്റിയതെന്നാണ് സൂചന. ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് നിസാമിനെ പത്താം ബ്ലോക്കിലേക്ക് ജയില്‍ സൂപ്രണ്ട് മാറ്റിയത്.
അടിമാലി സ്വദേശിയായ രാജേഷ് എന്ന തടവുകാരനെയാണ് നിസാമിന് ആദ്യം സഹായിയായി നല്‍കിയത്. ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് പോയതിനെ തുടര്‍ന്ന് വയനാട് സ്വദേശി ജയപ്രകാശിനെ സഹായിയായി നിയോഗിച്ചു. നിസാമിന് പുറമെ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കുന്നതായും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News