സോൾ: ഉത്തര കൊറിയയ്‌ക്കെതിരെ പരസ്യമായ പടനീക്കവുമായി അമേരിക്ക. ഉത്തര കൊറിയൻ ഉപദ്വീപിലേക്കു അമേരിക്ക പടക്കപ്പലുകൾ അയച്ചു. നാവികസേനാ ആക്രമണ വിഭാഗത്തോടാണ് കൊറിയൻ ഉപദ്വീപ് മേഖലയിലേക്കു നീങ്ങാൻ അമേരിക്ക നിർദേശം നൽകിയത്. കാൾ വിൻസൺ സ്‌ട്രൈക്ക് ഗ്രൂപ്പിനാണ് ദൗത്യത്തിന്റെ ചുമതല. ഒരു വിമാനവാഹിനിയും പടക്കപ്പലുകളും ചേർന്ന സേനാവ്യൂഹമാണിത്. നിർദേശത്തിനു പിന്നാലെ പിന്നാലെ സേനാവ്യൂഹം നീക്കം തുടങ്ങിക്കഴിഞ്ഞു.
വടക്കൻ കൊറിയയുടെ മിസൈൽ പദ്ധതിയെച്ചൊല്ലി അന്തരീക്ഷം കലുഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. ഉത്തര കൊറിയയുടെ ആണവ ഭീഷണി തനിയേ നേരിടാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
മേഖലയിലെ സന്നദ്ധത നിലനിർത്താനായി കൈക്കൊള്ളുന്ന, മുൻകരുതലോടെയുള്ള നീക്കമാണിതെന്ന് അമേരിക്കൻ പസിഫിക് കമാൻഡ് വ്യക്തമാക്കി. ‘ഈ മേഖലയിലെ ഒന്നാമത്തെ ഭീഷണി ഉത്തര കൊറിയയാണ് എന്ന നില തുടരുകയാണ്. ഉത്തര കൊറിയ ആണവശേഷി നേടാനുള്ള നീക്കത്തിലാണ്. അവരുടെ വിവേകമില്ലാത്ത നിരുത്തരവാദിത്വപരമായ ആണവ പരീക്ഷണങ്ങളുടെ അസ്ഥിരീകരണ പദ്ധതി തുടരുന്നതിന്റെ ഫലമാണിത്.’ അമേരിക്കൻ പസിഫിക് കമാൻഡ് വക്താവ് ഡ്വെയ്ൻ ബെൻഹാം പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.