കോഴ വാങ്ങി ജയിലിലായ ഹരിയാന മുന്‍ മുഖ്യമന്ത്രിക്ക് വിജയമധുരം. തടവറയില്‍ കിടന്ന് 82ാം വയസ്സില്‍ 12ാം ക്ലാസ് പാസായി

ജയില്‍ വാസത്തിനിടെ ചില നാഴികകല്ലുകള്‍ സ്വന്തമാക്കിയവരുടെ ചരിത്രം നമുക്ക് മുന്നിലുണ്ട്. സമരങ്ങള്‍ നടത്തിയതിന് ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കവെ പഠിച്ച് ഉന്നത യോഗ്യതകള്‍ നേടിയവര്‍ നിരവധിയാണ്. എന്നാല്‍ മുന്‍ ഹരിയാനാ മുഖ്യമന്ത്രിയും ദേവിലാലിന്റ മകനുമായ ഓം പ്രകാശ് ചൗട്ടാലയുടെ കാര്യം വ്യത്യസ്തമാണ്.

ഹരിയാന മുഖ്യമന്ത്രിയായിരിക്കെ അധ്യാപകരെ നിയമിച്ചതില്‍ കോഴ വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ചൗട്ടാല ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. ജയില്‍ വാസത്തിനിടയില്‍ ചൗട്ടാല പഠനം തുടങ്ങി. ചൗട്ടാല ബിരുദാനന്തര ബിരുദത്തിനോ ഡോക്ടറേറ്റിനോ പഠിക്കുകയാണെന്നാണ് സഹ തടവുകാര്‍ കരുതിയത്.എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ എല്ലാവരും ഞെട്ടി.

മുന്‍ മുഖ്യമന്ത്രി ഇത്രകാലമായിട്ടും 12ാം ക്‌ളാസ് പാസായിരുന്നില്ലെന്ന കാര്യം റിസര്‍ട്ട് വന്നപ്പോഴാണ് എല്ലാവരും അറിഞ്ഞത്. എന്തായാലും 82ാം വയസ്സില്‍ ഒടുവില്‍ ചൗട്ടാല 12ാം ക്‌ളാസ് പാസായിരിക്കുന്നു. ജയിലില്‍ ഇനിയും കുറെ കാലം കിടക്കണം. അസുഖങ്ങള്‍ വേട്ടയാടിയില്ലെങ്കില്‍
കൂടുതല്‍ പഠിക്കാനാണ് ചൗട്ടാലയുടെ തീരുമാനം. തടവറയിലെ ജീവിതത്തിനിടയില്‍ വിജയമധുരം നുകരാനായതിന്റെ ആഹഌദത്തിലാണ് ചൗട്ടാലയിപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News