പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പിടിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബലരാംപുരില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് വൃദ്ധ മരിച്ചു. ബല്‍റാംപൂര്‍ ഹരിയ്യ ടൗണ്‍ഷിപ്പിലാണ് സംഭവം നടന്നത്. അറുപത് വയസ്സുള്ള ഉഷ ദേവീ ആണ് മരിച്ചത്. രണ്ട് വയസും നാല് വയസുമുള്ള ഉഷയുടെ കൊച്ചുമക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വഴിയിലൂടെ നടന്നു പോകുകയായിരുന്നവരുടെ മേല്‍ ജീപ്പിടിക്കുകയായിരുന്നു. ഉഷാ ദേവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഉഷാദേവിയുടെ പേരക്കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News