ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി

ത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്  പ്രാര്‍ത്ഥനകള്‍ക്കായി പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ ഒത്തുകൂടി. രാവിലെ മുതല്‍ പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ സജിവമായിരുന്നു.

പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിവിധ ഇമാമുമാര്‍ നേതൃത്വം നല്‍കി. കൈരളി ടി വി ചെയര്‍മാനും നടനുമായ മമ്മൂട്ടി വൈറ്റില സലഫി മസ്ജിദില്‍ ബലി പെരുന്നാള്‍ നമസ്‌കാരിത്തിനെത്തി. സഹോദരന്‍ ഇബ്രാഹിം കുട്ടിയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പള്ളിയിലെ പ്രാര്‍ത്ഥനക്ക് ബാസില്‍ സ്വലാഹി നേതൃത്വം നല്‍കി.

പുല്ലേപ്പടി, കടവന്ത്ര, കത്രികടവ് പാലാരിവട്ടം കലൂര്‍ എളമക്കര ഇടപ്പള്ളി തുടങ്ങിയ പള്ളികളിലും വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കെത്തി. തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സലഫി മസ്ജീന്റെ നേതൃത്വത്തില്‍ നമസ്‌കാരം നടന്നു. ഖത്തീബ് ഷിഹാബ് എടക്കര നേതൃത്വം നല്‍കി. കോട്ടയത്ത് തിരുന്നക്കര പുത്തന്‍പള്ളി താജ് മസ്ജീദ് വാരിശ്ശേരി ജുമാമസ്ജീദ് പുത്തൂര്‍ പള്ളി എന്നിവിടങ്ങളിലും പ്രാര്‍ത്ഥനകള്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News