ഇവരുടെ ഓണാഘോഷത്തെ മാതൃകയാക്കാം

പത്തനംതിട്ട: അടൂരില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം ഇത്തവണ വ്യത്യസ്തമായിരുന്നു. അടൂര്‍ ആലുമൂട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ബഡ്‌സ് സ്‌ക്കൂളിലായിരുന്നു ആഘോഷം.

അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ആലുംമൂട് പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌ക്കൂളിലെ കുട്ടികള്‍ ഈ ഓണാഘോഷം മറക്കാന്‍ വഴിയില്ല. അടൂര്‍ യുഐടിയിലെ കുട്ടികളും അദ്ധ്യാപകരും ബഡ്‌സ് സ്‌ക്കൂളിലെ കുട്ടികളോടൊപ്പമായിരുന്നു ഓണക്കളികളും പാട്ടും സദ്യയുമൊക്കെയായി ഇത്തവണത്തെ ഓണം ആഘോഷിച്ചത്. കോളേജിലെ 200ല്‍ പരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രിന്‍സിപ്പള്‍ ജോണ്‍.എം.ജോര്‍ജും ചേര്‍ന്ന് ബഡ്‌സ് സ്‌ക്കൂളിലെ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ഓണം ആഘോഷിക്കാനുള്ള വിഭവങ്ങളും ഓണക്കോടിയും വിതരണം ചെയ്തിരുന്നു.

ബഡ്‌സ് സ്‌ക്കൂളില്‍ 56 കുട്ടികളാണ് ഉള്ളത്. ഇവരെ കൂടാതെ കുട്ടികളുടെ രക്ഷകര്‍ത്താക്കളും പള്ളിക്കല്‍ പഞ്ചായത്തിലെ ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം നാന്നൂറോളം പേര്‍ക്കുള്ള വിഭവസമൃദ്ധമായ സദ്യയും ഇവിടെ ഒരുക്കിയിരുന്നു. യു.ഐ.ടിയിലെ അദ്ധ്യാപകരായ കല, അനുജ എന്നിവരായിരുന്നു പരിപാടികള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News