കൂട്ട പിരിച്ചുവിടലിനൊരുങ്ങി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

സാമ്പത്തിക പ്രതിസന്ധി,വരുമാനം കുറയുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു.

യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ജെറി ബേക്കലിന്റെ വഴിവിട്ട ഇടപെടലുകളാണ് പത്രത്തെ നഷ്ടത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

ദി വാള്‍സ്ട്രീറ്റ് ജേണലിന്റെ എഷ്യന്‍ എഡിഷന്‍ നിര്‍ത്തുകയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഒരുകാലത്ത് ഏറെ വായനക്കാരുണ്ടായിരുന്ന പ്രത്യേക യൂറോപ്പ്യന്‍ എഡിഷനും നിര്‍ത്തും. എഷ്യന്‍ എഡിഷന്‍ ഒക്ടോബര്‍ 7 ന് പ്രസിദ്ധീകരണം അവസാനിപ്പിക്കുമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിക്കുന്ന ന്യൂസ് കോര്‍പ്പ് കമ്പനി അറിയിച്ചു.

എഡിഷനുകള്‍ നിര്‍ത്തലാക്കുന്നതോടെ യൂറോപ്പിലും ഏഷ്യയിലുമായി ജോലിചെയ്യുന്ന നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News