മോദിയുടെ നാട്ടില്‍ എബിവിപിയെ തൂത്തെറിഞ്ഞ് വിദ്യാര്‍ഥി കൂട്ടായ്മ; ഗുജറാത്ത് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലും എബിവിപിക്ക് കനത്തപരാജയം

അഹമ്മദാബാദ്: വാരണാസിക്ക് ശേഷം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലും എബിവിപിക്ക് പരാജയം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എബിവിപിയുടെ പരാജയം ബിജെപിക്കും വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വിവിധ സംഘടനകളിലായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്രരാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

ഇടത് വിദ്യാര്‍ത്ഥി സഖ്യം, ബാപ്‌സ, എന്‍എസ്‌യു ഐ, ഒബിസി വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നിവ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ എബിവിപിക്കെതിരെ ശക്തമായ പ്രചരണമാണ് ഈ സംഘടനകള്‍ ഒന്നിച്ചു നടത്തിയത്. രണ്ടു ദിവസം നീണ്ടു നിന്ന ധര്‍ണയും വന്‍ വിജയമായിരുന്നു.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്നിവിടങ്ങളിലടക്കം വന്‍ ഭൂരിപക്ഷത്തിലാണ് എബിവിപിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ലിംഗ്‌ധോ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമല്ല ഗുജറാത്ത് യൂണിവേഴേസിറ്റിയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തെ ക്യാംപസുകളില്‍ നിന്നും എബിവിപിയുടെ സ്വാധീനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭിന്നാഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന എബിവിപിയുടെ പ്രവര്‍ത്തനങ്ങളോട് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യപരമായി മറുപടി നല്‍കുന്നതിന്റെ തുടക്കാണ് ഈ വിജയമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പിന്തുണയോടെ പണവും അധികാരവും ഉപയോഗിച്ച് എബിവിപി നടത്തുന്ന ഏകാധിപത്യ ഭരണത്തെ വിദ്യാര്‍ത്ഥികള്‍ തിരസ്‌കരിക്കുകയാണ്. മുന്‍പ് നടന്ന ജെഎന്‍യു, ഹൈദരാബാദ്, രാജസ്ഥാന്‍, ഡല്‍ഹി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളിലും വന്‍ പരാജമാണ് എബിവിപി നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News