ബിജെപിയേയും മോദിയേയും ഞെട്ടിച്ച് ചന്ദ്രബാബുനായിഡു; മുന്നണിവിടുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനായി അടിയന്തരയോഗം; തീരുമാനം ഉടന്‍

ഹൈദരാബാദ്: നരേന്ദ്രമോദിയേയും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയേയും ഞെട്ടിച്ചുകൊണ്ട് ചന്ദ്രബാബു നായിഡുവും ടിഡിപിയും നിര്‍ണായക തീരുമാനത്തിലേക്ക്.

നേരത്തെ തന്നെ പല വിഷയങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന നായിഡുവും പാര്‍ട്ടിയും കേന്ദ്രബജറ്റിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ചത്.

എന്‍ഡിഎ സഖ്യം വിടാന്‍ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കളുടെ നിലപാടുകള്‍ കാരണം മുന്നണി വിടാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്.

ആന്ധ്രാപ്രദേശ് രണ്ട് സംസ്ഥാനങ്ങളായി പിരിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദവി അനുവദിക്കാത്തതും സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ചൊടിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ടിഡിപി നിര്‍ണായകമായ യോഗം ചേരുന്നത്. ബിജെപിയുമായുള്ള സഖ്യം തുടരുന്നതില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയാണ് യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് വ്യക്തമാകുന്നത്.

അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടുമായി ബിജെപി കേന്ദ്രനേതൃത്വം പിന്നാലെയെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News