തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് മധു മരിച്ചത് തലയ്ക്ക് ഗുരുതരമായ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ മധുവിന്റെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

അതേസമയം, കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി പറഞ്ഞു.