ജുഡീഷ്യറിയിലെ കേന്ദ്ര സർക്കാർ ഇടപെടല്‍ ചോദ്യം ചെയ്ത് ജസ്‌റ്റിസ്‌ ചേലമേശ്വർ

ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജിയായ ജസ്‌റ്റിസ്‌ ചേലമേശ്വർ സുപ്രീം കോടതിയിലെ മറ്റ്‌ ജഡ്‌ജിമാർക്ക്‌ കത്ത്‌ നൽകി.

കർണാടക ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര സർക്കാരിന്റെ കൈകടത്തലിനെ വിമർശിച്ചാണ്‌ കത്ത്‌. ജഡ്‌ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടൽ അവസാനിപ്പിക്കേണ്ടതാണെന്നും കത്തിൽ പറയുന്നു.

സുപ്രീം കോടതിയിലെ മറ്റ്‌ ജഡ്‌ജിമാർക്കെല്ലാം ജസ്റ്റിസ്‌ ചേലമേശ്വർ കത്തെഴുതിയതായാണ്‌ വിവരം. ഇവരിൽ ഭൂരിഭാഗത്തിനും ഈ വിഷയത്തിൽ തന്റെ അഭിപ്രായത്തോട്‌ യോജിപ്പാണെന്നും അദ്ദേഹം ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രക്ക്‌ നൽകിയ പ്രത്യേക കത്തിൽ പറയുന്നു.

രണ്ടുമാസം മുൻപ്‌ ചീഫ്‌ ജസ്റ്റിസ്‌ കേസുകൾ അനുവദിക്കുന്നത്‌ പക്ഷപാതപരമായാണെന്നാരോപിച്ച്‌ നാല്‌ ജഡ്‌ജിമാർ നടത്തിയ പത്രസമ്മേളനത്തിനു നേതൃത്വം കൊടുത്തയാളാണ്‌ ജസ്റ്റിസ്‌ ചേലമേശ്വർ. ജുഡീഷ്യറിയിലെ കേന്ദ്ര സർക്കാർ ഇടപെടലിനെതിരായ ചേലമേശ്വറിന്റെ നീക്കം വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിന്‌ തലവേദനയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News