വൈറലായി മുരുകദോസിന്‍റെ ഡാന്‍സ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ ഇന്ന് ചര്‍ച്ച ചെയ്യുന്നത് തമി‍ഴ് സംവിധായകന്‍ എ ആര്‍ മുരുകദോസിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലെ ഡാന്‍സാണ്. വിജയ് നായകനാകുന്ന 62-ാം ചിത്രമായ ദളപതി 62 വിന്‍റെ ലൊക്കേഷനിലെ ഡാന്‍സാണ് വൈറലായിരിക്കുന്നത്.

മനസ് നിറഞ്ഞ് ആടിത്തിമിര്‍ക്കുന്ന മുരുകദോസിന്‍റെ നൃത്തം ഏവരുടെയും മനസ് നിറയ്ക്കുമെന്നാണ് കണ്ടവര്‍ കണ്ടവര്‍ പറയുന്നത്. തുപ്പാക്കി, കത്തി എന്നീ തീയറ്റര്‍ ഹിറ്റുകള്‍ക്കു ശേഷം വിജയും മുരുകദോസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 62.

കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തില്‍ വിജയുടെ നായികമാരായെത്തുന്നത്. ചിത്രം ദീപാവലി റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News