വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍; ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക

കൊച്ചിയില്‍ വിവിധ പളളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്ക്കാരങ്ങള്‍ നടന്നു. നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കടവന്ത്ര സലഫി ജുമാ മസ്ജിദിലാണ് നിസ്ക്കരിക്കാനെത്തിയത്. നടന്‍ മമ്മൂട്ടി എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകളും നേര്‍ന്നു.

ശരീരവും മനസ്സും നിയന്ത്രിച്ച് അന്നപാനീയങ്ങള്‍ വെടിഞ്ഞ് ഒരു മാസക്കാലം നീണ്ട റംസാന്‍ വ്രതത്തിന് ശേഷം മധ്യകേരളവും ചെറിയ പെരുന്നാളിന്‍റെ നിറവിലാണ്. കൊച്ചിയില്‍ രാവിലെ ലഭിച്ച തെളിഞ്ഞ കാലാവസ്ഥ നിസ്ക്കാരച്ചടങ്ങുകള്‍ക്ക് നിറപ്പകിട്ട് നല്‍കി.

നടന്‍ മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും കടവന്ത്ര സലഫി ജുമാ മസ്ജിദിലാണ് നിസ്ക്കരിച്ചത്. ഇമാം മുഹമ്മദ് സുല്ലമിയുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥനകള്‍. അന്യസംസ്ഥാനക്കാരായ മുസ്ലിം സഹോദരങ്ങളായിരുന്നു ഇവിടെ കൂടുതലും നിസ്ക്കരിക്കാനെത്തിയത്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

കാലവര്‍ഷത്തെ തുടര്‍ന്ന് കൊച്ചിയില്‍ പതിവായി നടത്തിയിരുന്ന ഈദ്ഗാഹുകള്‍ക്ക് പകരം നിസ്ക്കാരം മസ്ജിദുകളിലേക്ക് മാറ്റിയിരുന്നു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇത്തവണ ഈദ്ഗാഹ് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് നിസ്ക്കരിക്കാന്‍ പല ഈദ് ഗാഹുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

എറണാകുളം സെന്‍ട്രല്‍ മസ്ജിദ്, തൃക്കാക്കര ജുമാ മസ്ജിദ്, പാലാരിവട്ടം മസ്ജിദുല്‍ ഇസ് ലാം, കലൂര്‍ സലഫി മസ്ജിദ് തുടങ്ങീ നഗരത്തിന്‍റെ വിവിധയിടങ്ങിലും നിസ്ക്കാരച്ചടങ്ങിന് നിരവധി പേര്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News