നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി കളിച്ച മലയാളി താരം അബ്‌ദുൾ ഹക്കു കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തി.

സെന്റർ ഡിഫെൻറെർ, റൈറ്റ് വിംങ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന ഈ ആറടി ഉയരക്കാരൻ അനസ് എടത്തൊടികക്കു ശേഷം ബ്ലാസ്റ്റേഴ്സിൽ എത്തുന്ന മറ്റൊരു മലപ്പുറംകാരനാണ്.

തിരൂർ സ്പോർസ് അക്കാദമിക്ക് വേണ്ടി കളിച്ചു തുടങ്ങിയ അബ്‌ദുൾ ഹക്കു 2016 ൽ ഡി.എസ്.കെ ശിവജിയൻസിനു വേണ്ടി ഐ ലീഗിൽ ബൂട്ടണിഞ്ഞു.

2017 ൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി ജംഷഡ്പൂർ എഫ്. സി ക്കെതിരെ കളിച്ച ആദ്യ
ഐ. എസ്. എൽ മത്സരത്തിൽ വളർന്നു വരുന്ന മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News