
അങ്ങനെ ശുദ്ധവായുവും കുപ്പികളില്‍ വില്‍പ്പനയ്ക്കെത്തി. ഒരുകുപ്പി ശുദ്ധവായുവിന് 25 ഡോളറാണ് വില. അതായത് ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് പരിശോധിച്ചാല്‍ 1850 രൂപയോളം. ന്യൂസിലണ്ടിലാണ് ശുദ്ധവായു വില്‍പ്പന പൊടിപൊടിക്കുന്നത്. ശുദ്ധവായു വാങ്ങാനെത്തുന്നവര്‍ക്ക് ഓഫറുകളും ലഭ്യമാണ്.
ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കുപ്പിയിലെ ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ശ്വസിക്കാനുളള മാസ്‌കുകളും ലഭ്യമാണ്. കിവിയാന എന്ന കമ്പനിയാണ് ശുദ്ധ വായു വിപണിയിലെത്തിക്കുന്നത്.
സോഷ്യല്‍ വീഡിയൊവഴി വമ്പിച്ച പ്രചരണമാണ് കുപ്പിയിലാക്കിയ ശുദ്ധവായു വില്‍പ്പനയ്ക്ക് ലഭിക്കുന്നത്. ലോകമെമ്പാടും ശുദ്ധവായു വിതരണം ചെയ്യാനാണ് കമ്പനിലക്ഷ്യം. ന്യൂസിലണ്ടിലെ ദക്ഷിണ പര്‍വ്വത മേഖലകളില്‍ നിന്ന് ശേഖരിച്ച ശുദ്ധവായുവാണ് കുപ്പികളിലാക്കി വിതരണം ചെയ്യുന്നതെന്നും കമ്പനി പറയുന്നു.
കുപ്പിവെളളത്തിന് പിന്നാലെ കുപ്പികളില്‍ ശുദ്ധവായുകൂടി രംഗത്തെത്തുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്നാണ് സൂചനകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here