പണം പിരിച്ചുള്ള പരിപാടിയെങ്കില്‍ വിഹിതം തനിക്കും നല്‍കണമെന്ന് ഇളയരാജ

താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ പൊതുവേദിയില്‍ പാടിയാല്‍ അതിന്‍റെ റോയല്‍റ്റി വേണമെന്ന് സംഗീതജ്ഞന്‍ ഇളയരാജ നേരത്തെ തുറന്നു പറഞ്ഞത് ചെറുതല്ലാത്ത ചര്‍ച്ചകള്‍ക്ക് വ‍ഴിവച്ചിരുന്നു.

ഈ ആവശ്യമുന്നയിച്ച് ഇളയരാജ എസ് പി ബാലസുബ്രഹ്മണ്യത്തിനും കെ എസ് ചിത്രയ്ക്കും വക്കീല്‍ നോട്ടീസും അയച്ചതാണ്.

എന്നാല്‍ അന്ന് മറ്റ് വിശദീകരണങ്ങള്‍ പറയാന്‍ തയ്യറാകാത്ത ഇളയരാജ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നു.

പണം പിരിച്ച് നടത്തുന്ന പരിപാടികളില്‍ തനിക്ക് അര്‍ഹമായ വിഹിതം നല്‍കണമെന്നുതന്നെയാണ് അദ്ദേഹത്തിന്‍റെ നിലപാട്.

എന്നാല്‍ ഇത്തരം പണപ്പിരിവുകളില്ലാത്ത സൗജന്യപരിപാടികളില്‍ തന്‍റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പോ റോയല്‍റ്റി വാദമോ അദ്ദേഹത്തിനില്ല എന്നതും ശ്രദ്ധേയമാണ്.

2012ല്‍ ഭേദഗതി ചെയ്ത പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് ഇളയരാജ റോയല്‍റ്റി അവകാശം ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News