ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറിലേക്ക് പോയി; ചെന്നുപെട്ടത്, വെള്ളക്കെട്ടില്‍

ടെക്നോളജി വികസിച്ചതോടെ, വ‍ഴിയറിയില്ലെങ്കിലും ഗൂഗിള്‍ മാപ്പ് നോക്കി കൃത്യസ്ഥലം പോലും കണ്ടുപിടിക്കാമെന്നാണ് സ്ഥിതി. എന്നാല്‍ ഗൂഗില്‍ മാപ്പ് ക‍ഴിഞ്ഞ ദിവസം പണി പറ്റിച്ചു.

ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറിലേക്ക് യാത്ര ചെയ്ത് മൂന്നംഗസംഘത്തിനാണ് പണി കിട്ടിയത്. മാപ്പ് നോക്കി ഒടുവില്‍ ഒരു വെള്ലക്കെട്ടില്‍ വീണിരിക്കുകയാണ് തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ ചില യുവാക്കള്‍.

ഗൂഗിള്‍ മാപ്പ് നോക്കി കോതമംഗലം പാലമറ്റം- ആവോലിച്ചാല്‍ റോഡിലൂടെ മൂലന്നാറിലെക്ക് പോകുകയായിരുന്നു വടക്കാഞ്ചേരി സ്വദേശികളായ ഗോകുല്‍ദാസ്, ഇസഹാഖ്, മുസ്തഫ എന്നിവര്‍. മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ എത്തിയത്, ഒരുകിടങ്ങിന് സമീപം.

കാര്‍ പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.ഇവര്‍ക്ക് ഇവിടെ റോഡ് പണി നടക്കുന്നത് അറിയാതെ പോയതാണ് അപകട കാരണം.

ഇതോടെ വേഗം വലത്തോട്ട് വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചു. കാര്‍ വേഗത്തിലായിരുന്നതിനാല്‍ അതിന് സാധിക്കാതെ കിടങ്ങിലേക്ക് വാഹനം പതിക്കുകയായിരുന്നു.

രാത്രിയാണ് സംഭവം. കിടങ്ങില്‍ വീണ ഇവരെ അതുവ‍ഴി വന്ന ആറംഗസംഘമാണ് രക്ഷപ്പെടുത്തിയത്.

ഇവര്‍ ഉടുമുണ്ട് അ‍ഴിച്ച് കൂട്ടിക്കെട്ടിയാണ് മൂവരേയും രക്ഷപ്പെടുത്തിയത്. കെെവശമുണ്ടായിരുന്ന പണവും മൊബെെല്‍ ഫോണുകളും വെള്ളക്കെട്ടില്‍ നഷ്ടമായി. ക്രെയിന്‍ എത്തിച്ചാണ് കാര്‍ പൊക്കിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News