യുവതികള്‍ മല കയറിയത് ചരിത്ര സംഭവം: കെ അജിത

യുവതികള്‍ മല കയറിയത് ചരിത്ര സംഭവമെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത. യുവതികള്‍ മലയാളികള്‍ ആയതില്‍ അഭിമാനിക്കുന്നു എന്നും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത് ചമ്മല്‍ തീര്‍ക്കാന്‍ ആണെന്നും അജിത പറഞ്ഞു.

മലയാളി സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുക ആണ് ഇവര്‍ ചെയ്തത്. സ്ത്രീകള്‍ക്ക് ധൈര്യമില്ലെന്നു പറഞ്ഞത്തിനുള്ള മറുപടി കൂടി ആണിത്.

ബിജെപി സംസ്ഥാനത്തു ഒട്ടാകെ നടത്തുന്ന അക്രമ സംഭവങ്ങള്‍ ചമ്മല്‍ മറയ്ക്കാന്‍ വേണ്ടിയാണ് .ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. രാഷ്ട്രീയമായി പരാജയപ്പെട്ടത് മറച്ചു വെക്കാന്‍ ആണ് അക്രമങ്ങള്‍ കാണിക്കുന്നത് എന്നും അജിത പറഞ്ഞു.

ആചാരങ്ങള്‍ ഇങ്ങനെ ആണ് പണ്ടും ലംഘിക്കപ്പെട്ടത്. ശുദ്ധി കലശം നടത്തിയാല്‍ തീരുന്ന പ്രശ്‌നം എങ്കില്‍ ഇനിയും വനിതകളെ കയറ്റി ശുദ്ധികലശം തന്ത്രി നടത്തിയത് കോടതി അലക്ഷ്യ നടപടി എന്നും സുപ്രീംകോടതി ഇതിനു മറുപടി പറയണമെന്നും അവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here