
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ മാർച്ച് 4നും 5 നും ഉഷ്‌ണതരംഗാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉഷ്‌ണതരംഗാവസ്ഥയ്ക്ക്ള്ള സാധ്യത
മുൻകൂട്ടി കാണുകയും പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങൾ നിർദ്ദേശങ്ങളായി പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു .
ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പുകൾ നല്‍കി.
തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങൾ ഈ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണം
പൊതുജനങ്ങൾ ഈ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. തൊഴിൽ ദാതാക്കൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here