മഴക്കെടുതി രൂക്ഷം; മരണ സംഖ്യ 14 ആയി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ഇടുക്കിയില്‍ 19 വീടുകൾ പൂർണ്ണമായും 82 വീടുകൾ ഭാഗികമായും തകർന്നു. മൂന്നാർ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. റെഡ് അലർട്ട് തുടരുന്നതിനാൽ കനത്ത ജാഗ്രതയിലാണ് മലയോര ജനത. ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 232 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഴക്കെടുതിയിൽ ഇടുക്കിയിൽ ഇന്നലെ 3 പേർ മരണപ്പെട്ടിരുന്നു.

റെഡ് അലെർട്ട് തുടരുന്ന കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നു. കുറ്റ്യാടി ഒഴുക്കിൽപെട്ട് 2 പേർ മരിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വടകര വിലങ്ങാട് ഉരുൾപൊട്ടലിൽ 4 പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുന്നു.മലപ്പുറത്ത് എടവണ്ണയില്‍ വീട് തകര്‍ന്ന് വീണ് നാലു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 14 ആയി

മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു. ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഏഴടി ഉയർന്നു. ഇതോടെ ജലനിരപ്പ്
123.2 അടിയിലെത്തി. വ്യാഴാഴ്ച 116 അടിയായിരുന്നു മുല്ലപ്പെരിയാറിൽ ജലനിരപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News