വാംഖഡെയില്‍ ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വാംഖഡെയില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയ്ക്കും ശിഖര്‍ ധവാനും ഒപ്പം കെ എല്‍ രാഹുലും ഇലവനിലെത്തി. രാഹുല്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ കോലി സ്വയം നാലാം നമ്പറിലേക്ക് മാറി.

അതേസമയം ഓസീസ് നിരയില്‍ മാര്‍നസ് ലബുഷെയ്ന്‍ ഏകദിന അരങ്ങേറ്റം കുറിക്കും. മാര്‍നസ് ലബുഷെയ്ന്‍ മൂന്നാം നമ്പറിലും സ്റ്റീവ് സ്മിത്ത് നാലാമനായുമാണ് ബാറ്റിംഗിന് ഇറങ്ങുക.

ഇന്ത്യന്‍ ടീം: Rohit Sharma, Shikhar Dhawan, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Shami, Jasprit Bumrah

ഓസ്ട്രേലിയന്‍ ടീം: David Warner, Aaron Finch(c), Marnus Labuschagne, Steven Smith, Ashton Turner, Alex Carey(w), Ashton Agar, Pat Cummins, Mitchell Starc, Kane Richardosn, Adam Zampa

തുടര്‍ വിജയങ്ങളുടെ കരുത്തില്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര(3-2) നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ വിഖ്യാത വാംഖഡെ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് അത് വിരുന്നാകും. മുംബൈയിലെ മഞ്ഞുവീഴ്ച മത്സരത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News