ഉത്തർ പ്രദേശിൽ കൊവിഡ് വ്യാപനം രൂക്ഷം; അയോധ്യയിലെ ഭൂമി പൂജയുമായി സർക്കാർ മുന്നോട്ട്

ഉത്തർ പ്രദേശിൽ കൊവിഡ് രൂക്ഷമാകുന്നതിനിടെ അയോധ്യയിലെ ഭൂമി പൂജയുമായി സർക്കാർ മുന്നോട്ട്. കോവിഡ് സ്ഥിരീകരിച്ച അമിത് ഷാ യുമായി കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നടക്കുന്ന ഭൂമി പൂജയിൽ പങ്കെടുക്കും. 175 പേരാണ് ചടങ്ങിലെ ക്ഷണിതാക്കൾ.മതപരമായ ചടങ്ങുകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയ സമയത്തു അയോധ്യ ഭൂമി പൂജ നടത്തുന്നത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉള്ള അഞ്ചാമത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. രോഗ വ്യാപനം അതി തീവ്രമാകുന്ന ഘട്ടത്തിലും ഭൂമി പൂജയുടെ പൊതു ചടങ്ങ് തടസമില്ലാതെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രി അമിത് ഷായുമായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കും.

കേന്ദ്ര മന്ത്രിസഭയിൽ പങ്കെടുത്ത് അമിത് ഷായുമായി സമ്പർക്കം പുലർത്തിയ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അടക്കമുള്ളവരും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗഥരും നിരീക്ഷണത്തിൽ പോയി. പക്ഷെ പ്രധാനമന്ത്രി സ്വയം ക്വാറെനെന്റിനിൽ പോകാത്തത് അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കാനെന്ന ആക്ഷേപം നിലനിൽക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം 50 കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങിന് വിലക്കുള്ളപ്പോൾ, 175 പേരെ രാമജന്മ ഭൂമി ട്രസ്റ്റ്‌ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചടങ്ങ് നടക്കുന്ന ദിവസം പകൽ 11.30ന് അയോധ്യയിൽ എത്തുന്ന മോദി രണ്ട് മണി വരെ വേദിയിൽ ഉണ്ടാകും. യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ. എസ്. എസ് തലവൻ മോഹൻ ഭഗവത് തുടങ്ങി അഞ്ചു പേർ മോദിയോടൊപ്പം വേദി പങ്കിടും. .മതപരമായ ചടങ്ങുകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയ സമയത്തു അയോധ്യ ഭൂമി പൂജ നടത്തുന്നത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു. രാമക്ഷേത്ര നിർമാണം ഉത്തർ പ്രദേശ് സർക്കാരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരും ഏറ്റെടുക്കുന്നത് സുപ്രീം കോടതി വിധിയ്ക്കും ഭരണഘടനയുടെ അന്തസത്തയ്ക്കും വിരുദ്ധമാണ് എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടികാട്ടി.

ബാബ്‌റി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമായി സുപ്രീം കോടതി അപലബിച്ചത് ഓർമിപ്പിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ മസ്ജിദിന്റെ തകർച്ചയ്ക്ക് നിയമ പ്രാബല്യം നൽകുന്ന രീതിയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത് എന്ന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച 4473 പേരിലാണ് ഉത്തർ പ്രദേശിൽ രോഗം പുതിയതായി സ്ഥിരീകരിച്ചത്. 50 പേർ മരണപ്പെടുകയും ചെയ്തു. ഞായറാഴ്ച യു പി മന്ത്രി കമൽ റാണി വരുൺ കോവിഡ് മൂലം മരിച്ചത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News