കര്‍ഷക ബില്ല് ശബ്ദവോട്ടോടെ പാസാക്കി രാജ്യസഭ; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. കരാര്‍ കൃഷി അനുവദിക്കല്‍, ഉത്പന്ന വിപണന നിയന്ത്രണം നീക്കല്‍ ബില്ലുകളാണ് പാസാക്കിയത്.

ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ച ഉച്ചഭക്ഷണ സമയത്തോടെ അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍, വിവാദ ബില്‍ പാസാക്കാനായി സഭാ നടപടികള്‍ തുടരാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം ബഹളംവെച്ച് നടുത്തളത്തിലിറങ്ങുകയായിരുന്നു. ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാന്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News