ഇന്ത്യന്‍സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് ഇന്ന് തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍

ഇന്ത്യന്‍സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് ഇന്ന് തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ . ഒരു ജനതയുടെ മുഴുവന്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ശബ്ദ സൗന്ദര്യം എന്നാകും ലതാജിയെ വിശേഷിപ്പിക്കേണ്ടത് .നവതി പിന്നിടുമ്പോഴും മധുര പതിനേഴിന്റെ ശബ്ദവുമായി ലത മങ്കേഷ്‌കര്‍ പാടിക്കൊണ്ടേയിരിക്കുകയാണ് .കോവിഡ് പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങളൊഴിവാക്കിയാണ് ലത മങ്കേഷ്‌കര്‍ പിറന്നാള്‍ ദിവസം കൊണ്ടാടുന്നത് .

1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളില്‍ മൂത്തയാള്‍.ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛന്‍ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. ലത ചെറുപ്പത്തിലേ നാടകങ്ങളിലും അഭിനയിച്ചു.അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ലത ഏറ്റെടുത്തു .വളരെ ചെറിയ പ്രായത്തില്‍ തുടങ്ങിയ കഠിനമായ അധ്വാനം .പിന്നണി ഗാനരംഗത്തേക്കു പതിമൂന്നാം വയസില്‍ കടന്നെങ്കിലും ഏറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു ലതയുടെ ശബ്ദത്തെ ചലച്ചിത്ര ലോകം മനസിലാക്കിയെടുക്കാന്‍ .പിന്നീട് ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ ചരിത്രമായി ലത മങ്കേഷ്‌കര്‍ മാറുകയായിരുന്നു .

കദളി കണ്‍കദളി എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര സംഗീതത്തെ ലതാജിയുടെ ശബ്ദം അനുഗ്രഹിച്ചു .വയലാര്‍- സലില്‍ചൗധരി- ലതാജി കൂട്ടുകെട്ടിന്റെ ആ ഗാനം അന്നും ഇന്നും എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്


സംഗീത, ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും ആശംസ നേരുന്നുണ്ട് .
”ലതാ ദീദിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ദീദിയുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കുന്ന ഞാന്‍ ഭാഗ്യവാനാണ്”- മോദി ട്വിറ്ററില്‍ കുറിച്ചു.
സഹോദരിയും ഗായികയുമായ ആശാഭോസ്ലെ എഫ് ബിയില്‍ പഴയ കുടുംബചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്

Birthday Greetings to Lata Didi who is 91 today. Remembering our childhood days thru this picture where Didi can be seen seated left and Meena Tai and I are seen standing behind her.

Posted by Asha Bhosle on Monday, September 28, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News