വസ്ത്രങ്ങള്‍ക്കൊപ്പം വിദേശത്തേക്ക് പാര്‍സല്‍ ആയി കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

വിദേശത്തേക്ക് വസ്ത്രങ്ങള്‍ക്കൊപ്പം പാര്‍സല്‍ ആയി കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി, പീരുമേട്, വാഗമണ്‍ പുതുവിളാകത്ത് വീട്ടില്‍ അജീഷ് ശശിധരന്‍ (25) ആണ് അറസ്റ്റില്‍ ആയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം എ എല്‍ ജേക്കബ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴിയാണ് യുവാവ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മൂന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ദുബായിലെ വിലാസത്തിലേക്ക് അയക്കുന്നതിനുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷര്‍ട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്ന നിലയിലാണ് പാഴ്സല്‍ കൊറിയര്‍ സ്ഥാപനത്തില്‍ പ്രതി എത്തിച്ചത്. ചെറിയ പാക്കറ്റുകളില്‍ ആക്കി ഓരോ തുണിത്തരങ്ങളോടും ഒപ്പം വെവ്വേറെ ആയി സ്‌കാനിംഗില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ ആണ് ഒളിപ്പിച്ചിരുന്നത്.

മുന്‍പും ഇത്തരത്തില്‍ കഞ്ചാവ് പാര്‍സല്‍ ആയി കൊറിയര്‍ സര്‍വീസ് വഴി അയച്ചിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ ദുബായിലെ വിലാസക്കാരനെക്കുറിച്ചും മറ്റ് കൂട്ടാളികളെപറ്റിയും ഉള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News