സാരി ലുക്കില്‍ മനോഹരിയായി റിമ; ചിത്രങ്ങള്‍

ആദ്യ സിനിമയിലൂടെ തന്നെ മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. മലയാളികളുടെ പ്രിയതാരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്.

സാരി ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. റിമ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്. നീല സാരിയില്‍, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് റിമ. നിരവധി പേരാണ് ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

View this post on Instagram

A woman’s gaze. Styled, shot and MUA by @priyaabhishekjoseph ❤️

A post shared by Rima Kallingal (@rimakallingal) on

അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്. തന്റെ കരിയറിലെ പതിനൊന്നാം വര്‍ഷത്തിലാണ് റിമയിപ്പോള്‍. റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ ആണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here