ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്നയ്ക്കു ജാമ്യം നല്‍കിയത്.

സ്വര്‍ണക്കടത്തുകേസില്‍ ഇഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സ്വപ്നയ്ക്കു ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല. വ്യാഴാഴ്ചയാണ് എന്‍ഐഎ കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here