രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും ഡോക്ടർമാർ ഇന്ന് സമരം ചെയ്യും

ഐ.എം.എ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും ഡോക്ടർമാർ ഇന്ന് സമരം ചെയ്യും. മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ള സർക്കാർ
ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല.

രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് സമരം. ഐപി , കൊവിഡ്, അത്യാഹിത , ലേബർ റൂം, തീവ്രപരിചരണ വിഭാഗങ്ങൾ പ്രവർത്തിക്കും.

ആയുർവേദ പി ജി ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്കിയതിനെതിരെയാണ് സമരം. അതേസമയം ആയുർവേദഡോക്ടർമാർ ഇന്ന് ഒരു മണിക്കൂർ അധികം ഓ പി പ്രവർത്തിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News