
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം ചേര്‍ന്നു.
സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് ഉന്നതതല യോഗം ചേര്‍ന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ആരാഞ്ഞു. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍ ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അര്‍ദ്ധസൈനിക വിഭാഗങ്ങളോട് സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രംഗത്തിറങ്ങേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ദേശീയ തലസ്ഥാനത്തേയും സമീപ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. കര്‍ഷകരുടെ സമരഭൂമിയായ സിംഘുവടക്കമുള്ള വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here