കേരളത്തിനകത്ത് നടക്കുന്ന ഒരു കുറ്റകൃത്യത്തിൽ കേസ് ചാർജ് ചെയ്യാനുള്ള അധികാര അവകാശങ്ങള്‍ കേരള പൊലീസിന് ഉണ്ട്: അഡ്വ. രശ്മിത

കേന്ദ്ര ഏജൻസി കേരളത്തിലുള്ള ഏതെങ്കിലും കുറ്റകൃത്യം അന്വേഷിക്കുന്നതിന് പകപോക്കാനല്ല ഇ ഡിയ്ക്കെതിരെ കേരളാ പൊലീസ് കേസ് എടുത്തതെന്ന് അഡ്വ. രശ്മിത. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിന് ഇഡിയ്ക്കെതിരെ ക്രെെം ബ്രാഞ്ച് കേസെടുത്ത സംഭവത്തില്‍ കെെരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അഡ്വ. രശ്മിത

അഡ്വ. രശ്മിതയുടെ വാക്കുകള്‍:

കേന്ദ്ര ഏജൻസി കേരളത്തിലുള്ള ഏതെങ്കിലും കുറ്റകൃത്യം അന്വേഷിക്കുന്നതിന് പകപോക്കാനല്ല ഇ ഡിയ്ക്കെതിരെ കേരളാ പൊലീസ് കേസ് എടുത്തത്. കേന്ദ്ര ഗവൺമെന്‍റിന്‍റെ ചട്ടുകമായി നിന്നുകൊണ്ട് ഇലക്ഷൻ നടക്കുന്ന കേരളം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾക്ക് എതിരെ കള്ള കേസെടുക്കുകയും കേസിന് ആവശ്യമായ വ്യാജ രേഖകൾ നിർമ്മിക്കുന്നതും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതും ഇ ഡി യും ക്രൈംബ്രാഞ്ചും പോലുള്ള കേന്ദ്ര ഏജൻസികൾ പതിവാക്കിയിരിക്കുകയാണ്.

അതിനനുസരിച്ച് സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുടേത് എന്ന മട്ടിൽ അല്ലെങ്കിൽ പ്രതിയെ കൊണ്ട് വ്യാജമായി മൊഴി നൽകാനും നിർബന്ധിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ യുപിഎ സർക്കാരിന്‍റെ കാലത്ത് കേന്ദ്ര ഏജൻസികളെ ‘കൂട്ടിലടച്ച തത്ത’ എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരിൻറെ പ്രധാന കക്ഷിയായ പാർട്ടിക്കുവേണ്ടി ഗുണ്ടാപ്പണി നടത്തുകയും ആ പാർട്ടിയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് നമ്മൾ കാണുന്നത് അത്. കേരളത്തിൽ മാത്രമല്ല, മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളിലും ഇതൊക്കെയാണ് കാണാനാകുക.

വളരെ നിര്‍ഭാഗ്യകരമാണിതെന്നും കേരളത്തിനകത്ത് നടക്കുന്ന ഒരു കുറ്റകൃത്യത്തിൽ കേസ് ചാർജ് ചെയ്യാനുള്ള സകല അധികാര അവകാശങ്ങളും കേരള പോലീസ് ഉണ്ടെന്നും അഡ്വ. രശ്മിത പറഞ്ഞു.

സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാത്തിൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിയമോപദേശത്തെ തുടർന്നാണ്‌ പൊലീസ്‌ ഇ ഡിക്കെതിരെ കേസെടുത്തത്.

തൻ്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്‌നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സ്വപ്‌നയെ നിർബന്ധിച്ചു എന്നായിരുന്നു മൊഴി. സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്നും വാഗ്ദാനം ചെയ്തു.

വ്യാജ തെളിവ്‌ സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇ ഡിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News