ചെരാതുകൾ ജൂൺ പതിനേഴിന് തെളിയും

ആന്തോളജി ചിത്രം ചെരാതുകൾ ജൂൺ 17-ന് ഒടിടി റിലീസ്.ചെരാതുകൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു .ആറു കഥകൾ ചേർന്നതാന് ” ചെരാതുകൾ” എന്ന ആന്തോളജി സിനിമ. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്.

 മറീന മൈക്കിൾ , ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രൻ , പാർവ്വതി അരുൺ , ശിവജി ഗുരുവായൂർ , ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ആറു ഛായാഗ്രാഹകരും ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ആറു സംഗീതസംവിധായകരും നിർവ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News