ഇന്ദിരാ ഗാന്ധിയെ തിരശ്ശീലയിലെത്തിക്കാന്‍ കങ്കണ; സംവിധാനം ചെയ്യാന്‍ തന്നേക്കാള്‍ മികച്ച ആരുമില്ലെന്നും കങ്കണ

ഇന്ദിര ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇന്നലെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം സോഷ്യല്‍മീഡിയ ആപ്പായ കൂവിലൂടെ കങ്കണ അറിയിച്ചത്. നേരത്തേ മണികര്‍ണിക എന്ന ചിത്രം കങ്കണ സംവിധാനം ചെയ്തിരുന്നു.

എമര്‍ജന്‍സി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ബോയോപിക്ക് ആയിരിക്കും. ഇന്ദിരഗാന്ധിയായി വേഷമിടുന്നതും കങ്കണ തന്നെ. ചിത്രം സംവിധാനം ചെയ്യാന്‍ തന്നേക്കാള്‍ മികച്ച ആരുമില്ലെന്നാണ് കങ്കണ പറയുന്നത്. മറ്റു ചില സിനിമാ പ്രൊജക്ടുകള്‍ മാറ്റിവെച്ചാണ് താന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതെന്നും കങ്കണ പറയുന്നു.

റിതേഷ് ഷാ ആണ് ചിത്രത്തിന് രചനയൊരുക്കുന്നത്. പിങ്ക്, കഹാനി, ഡി-ഡേ, റോക്കി ഹാന്‍ഡ്‌സം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് റിതേഷ് ഷാ. കങ്കണ നായികയായ ധാക്കാദിന്റെ തിരക്കഥയും റിതേഷ് ഷാ ആയിരുന്നു.

വര്‍ത്തമാന ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ തലങ്ങള്‍ തന്റെ തലമുറയിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ സിനിമായിരിക്കും എമര്‍ജന്‍സിയെന്നും കങ്കണ നേരത്തേ പറഞ്ഞിരുന്നു.

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള കങ്കണയുടെ തലൈവി റിലീസിന് ഒരുങ്ങി നില്‍ക്കുന്നിതിനിടയിലാണ് ഇന്ത്യയിലെ പ്രധാന വനിതാ രാഷ്ട്രീയ നേതാവിന്റെ ജീവിതകഥയ്ക്കായി കങ്കണ വീണ്ടും തയ്യാറെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News