ADVERTISEMENT
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ.മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ട പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആരാധകരില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നാണ് സൂചന.
എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ക്യാരക്ടർ ഡിസൈൻ- സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പി.ആർ- വൈശാഖ് സി വടക്കേവീട്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി ഡിസൈൻ ഫാക്ടറി, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.