‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ഇത്തവണ ബാഴ്സലോണ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ആണ് മികച്ച ചിത്രമായി ജോജി തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ‘ജോജി’ക്കു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തരപുരസ്കാരമാണിത്. നേരത്തെ വെഗാസ് മൂവി അവാർഡ്സിൽ മികച്ച നരേറ്റിവ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ‘ജോജി’ സ്വന്തമാക്കിയിരുന്നു.

ആമസോണ്‍ പ്രൈം വിഡിയോയിലൂടെ റിലീസിനെത്തിയ ‘ജോജി’ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ദേശീയ–രാജ്യാന്തരതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

മാക്ബത്ത് എന്ന ഷേക്സ്പിയർ നാടകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരന്റേതാണ്. ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായ ജോജിക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു.

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രം കൂടിയാണിത്.’ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമായിരുന്നു ഇത്. ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News