ഉള്ളം കുളിര്‍ക്കാര്‍ ഇളനീര്‍ പുഡ്ഡിങ്

പലതരം പുഡ്ഡിങ് നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ആരെങ്കിലും ഇളനീര്‍ പുഡ്ഡിങ് കഴിച്ചിട്ടുണ്ടോ? വീട്ടില്‍ ഉണ്ടാക്കാന്‍ പറ്റുന്നതില്‍ വളരെ എളുപ്പമുള്ള ഒന്നാണ് പുഡ്ഡിങ്.

മനസും വയറും ഒരുപോലെ കുളിര്‍പ്പിക്കാന്‍ ഇളനീര്‍ പുഡ്ഡിങ് കൊണ്ട് സാധിക്കും. മധുരമൂറും ഇളനീര്‍ പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ചേരുവകള്‍:

1. ഇളനീര്‍ കാമ്പ് – രണ്ടു കരിക്കിന്റെ

2. ചൈനാ ഗ്രാസ് – 15 ഗ്രാം

3. ഇളനീര്‍ വെള്ളം – 1 കപ്പ്

4. പശുവിന്‍പാല്‍ – 1 ലിറ്റര്‍

5. കട്ടിയുള്ള തേങ്ങാപ്പാല്‍ – 250 മില്ലി

6. തിക്ക് ക്രീം – 150 മില്ലി

7. കണ്ടെന്‍സ്ഡ് മില്‍ക്ക് – മധുരത്തിനനുസരിച്ച്

തയ്യാറാക്കുന്ന വിധം:

ഇളനീരിന്റെ കാമ്പും അതിലെ ഇളനീര്‍ വെള്ളവും ചേര്‍ത്ത് നല്ലതുപോലെ അടിച്ചെടുക്കുക.

ഒരുലിറ്റര്‍ പാല്‍ തിളപ്പിച്ച് അതിലേക്ക് 15 ഗ്രാം ചൈനാ ഗ്രാസ് ചേര്‍ത്ത് അലിയിച്ചെടുക്കുക.

ചൈനാ ഗ്രാസ് എല്ലാം നന്നായി അലിഞ്ഞുവന്നാല്‍ തീ ഓഫാക്കുക. ശേഷം അടിച്ചുവച്ചിരിക്കുന്ന ഇളനീരും തേങ്ങാപ്പാലും (വേണമെങ്കില്‍) മധുരത്തിനനുസരിച്ച് മില്‍ക്ക്‌മെയ്ഡും ചേര്‍ക്കുക.

നന്നായി മിക്‌സ് ചെയ്തതിന് ശേഷം അതിലേക്ക് തിക്ക് ക്രീം ചേര്‍ക്കുക. അതും ഓപ്ഷണല്‍ ആണ്. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഈ മിക്‌സ് പുഡ്ഡിങ് സെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രങ്ങളിലേക്ക് മാറ്റാം.

പുഡ്ഡിങ്ങിന് മുകളില്‍ തൊലികളഞ്ഞ് നുറുക്കിയ ബദാം ചേര്‍ത്ത് അലങ്കരിക്കാം.

രണ്ടുമണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക. ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് നമുക്ക് സെര്‍വ് ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel