സമാന്തര യോഗം വിളിച്ച നേതാക്കള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും; എം വി ശ്രേയാംസ് കുമാര്‍

സമാന്തര യോഗം വിളിച്ച നേതാക്കള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. വിശദീകരണം നൽകാൻ 48 മണിക്കൂർ സമയം നൽകി.

അധ്യക്ഷ പദവി ഒഴിയണമെന്ന വിമതരുടെ ആവശ്യം പാർട്ടി ഭാരവാഹി യോഗം തള്ളിയെന്നും തെറ്റു തിരുത്തിയില്ലെങ്കില്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ തിരുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ലെന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News