പ്രതിഷേധം ശക്തമായതോടെ ഇന്ധവില കുറയ്ക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ജനരോഷം കനത്തതോടെ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സക്കാര്‍ക്കാര്‍ അധികം ക്രൂഡോയില്‍ വിപണിയില്‍ എത്തിക്കുന്നു. 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ആണ് പൊതു വിപണിയിലേക്ക് കരുതല്‍ ശേഖരത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ എത്തിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്ത് എത്തിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. അടിസ്ഥാന വില മാറ്റമില്ലാതെ തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അമിതമായി ചുമത്തിയ എക്‌സൈസ് തീരുവയാണ് അന്ന് കുറച്ചിട്ടുണ്ടായിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ വീണ്ടും ഇന്ധന നികുതി കുറയ്ക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന് ഉള്ളത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന അമിത നികുതി കുറയ്ക്കാതെ പകരം രാജ്യത്തിന്റെ സമ്പാദ്യം ചെലവഴിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഉള്ള വില ഏകീകരിക്കാനും ക്ഷാമ കാലം നേരിടാനും ആണ് രാജ്യം കരുതല്‍ ശേഖരമായി ക്രൂഡോയില്‍ സൂക്ഷിക്കുന്നത്. പൊതു വിപണിയില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്ന 50 ലക്ഷം ബാരല്‍ ക്രൂഡോയില്‍ പെട്രോളിയം ഉല്‍പന്നമാകുമ്പോള്‍ ഇതിന്റെയും വില നിര്‍ണയിക്കുക പെട്രോളിയം കമ്പനികള്‍ ആയിരിക്കും.

അതു കൊണ്ട് തന്നെ അധികം ക്രൂഡോയില്‍ വിപണിയിലെത്തുമെങ്കിലും ഇന്ധനവില കുറയുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും. അടുത്തവര്‍ഷം ആദ്യം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില നിയന്ത്രിക്കാന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here