പച്ചക്കറി വില വര്‍ദ്ധനവ് നിയന്ത്രണ വിധേയമാക്കാന്‍ ഊര്‍ജ്ജിത ഇടപെടലിന് കൃഷിമന്ത്രി നിര്‍ദ്ദേശം നല്‍കി

പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാന്‍ ഊര്‍ജ്ജിത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും അന്യ സംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് നും വി.എഫ്.പി.സി.കെ.ക്കും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. വിപണിയിലെ ചൂഷണം തടയാന്‍ കര്‍ഷകര്‍ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകള്‍ സജീവമാക്കും.

പച്ചക്കറി ക്ലസ്റ്ററുകളില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര ഗവണ്മെന്റിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമെന്നും കൃഷി മന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ദ്ധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴ പച്ചക്കറി കൃഷിയടക്കമുള്ള കൃഷികള്‍ക്കുണ്ടാക്കിയ നാശം വ്യാപകമാണ്. സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇടപെടല്‍ ശക്തമാക്കാനാണ് തീരുമാനമെന്നും കൃഷി മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here