മോഫിയ പര്‍വീണിന്റെ ആത്മഹത്യ; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യ പ്രേരണയക്കും, സ്ത്രീധന പീഡനത്തിനുമാണ് കേസ്. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈദ്, അച്ഛന്‍ യൂസഫ്, അമ്മ റൂഖിയ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ മൂന്നു പേരും ഒളിവിലാണ്. ഇവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.

ആലുവ സിഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കൊണ്ട് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. സംഭവം ആലുവ ഡി വൈ എസ് പി അന്വേഷിക്കും. വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വീഴ്ച ബോധ്യപ്പെട്ടാല്‍ സിഐ ക്കെതിരെ നടപടി എടുക്കുമെന്നും റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News