ബിച്ചു തിരുമലക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി

ബിച്ചു തിരുമലക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടത് തൃഷ്ണയിലെ ഗാനങ്ങളായിരുന്നു. ശ്രുതിയിൽനിന്നുയരും, മൈനാകം എന്നീ ഗാനങ്ങൾ ജനപ്രിയമായതിൽ ബിച്ചു തിരുമലയുടെ പങ്ക് പ്രധാനമാണ്. മമ്മൂട്ടിയുടെ മഴയെത്തും മുൻപെയിലെ ഗാനങ്ങളും ബിച്ചു തിരുമലയുടേതായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിലെ ”ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ” എന്ന ഗാനം സംഗീത പ്രേമികൾ ലാളിത്യത്തിന്റെ പ്രതീകമാക്കി. അതേ ചിത്രത്തിലെ തന്നെ ‘എൻപൂവേപൊൻപൂവേ’ എന്നുതുടങ്ങുന്ന വരികൾ ഏവർക്കും പ്രിയപ്പെട്ടതായി. തച്ചിലേടത്തുചുണ്ടനിലെ ‘കടുവായെ കിടുവ പിടിയ്ക്കുന്നോ’ എന്ന ഗാനം മലയാളികൾ ഏറ്റുപാടി.


മലയാള ചലച്ചിത്രസ്വാദകർക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരുപിടി ഗാനങ്ങൾ നൽകിയ ശേഷമാണ് ബിച്ചു തിരുമലയുടെ ഈ മടക്കം. തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നാനൂറിലേറേ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം ഗാനങ്ങൾ അദ്ദേഹം രചിച്ചു.ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News