മുഖ്യമന്ത്രി വാക്ക് പാലിച്ചു; മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ട്: മൊഫിയയുടെ പിതാവ്

സിഐ സുധീറിനെ സസ്‌‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ സന്തോഷമുണ്ടെന്ന് മൊഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

നടപടി ഉണ്ടാകുമെന്നും ഉറപ്പും നല്‍കി. മുഖ്യമന്ത്രി വാക്ക് പാലിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും ദില്‍ഷാദ് പറഞ്ഞു.

കര്‍ശന നടപടിയുണ്ടാകും, വിഷമിക്കേണ്ട എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. നടപടിക്രമങ്ങളുടെ താമസം മാത്രമേ ഉണ്ടാകൂ എന്നാണ് പറഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ തന്നെ നേരിട്ടുവിളിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും ദില്‍ഷാദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News