മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്

കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്. സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കോടതിക്ക് പൊലീസ് കൈമാറി

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം സൈജു പോയത് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആണെന്ന് പൊലീസ് കണ്ടെത്തി.

ബാഗ്ലൂര്‍, ഗോവ എന്നിവിടങ്ങളിലാണ് ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു സ്ഥിരമായി പ്രൈവറ്റ് ഡി ജെ പാര്‍ട്ടി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തല്‍. ഹോട്ടല്‍ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News