മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കസ്റ്റഡിയിലുള്ള സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈജുവിന്റെ മൊബൈലില്‍ നിന്ന് ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്.

കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകും. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഓഡികാറും സാധനങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും. സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിന് മുന്‍പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കകുയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News