ഇന്ത്യയില്‍ ആദ്യമായി യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമാകാനൊരുങ്ങി കേരളം

കേരളത്തിലെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്ന യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കേരളം. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംവിധാനം നിലവിൽ വരുന്നതോടെ ഒരാളുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച കൃത്യമായ വിവരം സർക്കാരിന് ലഭിക്കും

കേരളത്തിലെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി വിവരങ്ങളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആഗസ്റ്റ് മാസം 23-ാം തിയ്യതി കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിരുന്നു.

അതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്നതോടു കൂടി ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. ഇതോടെ ഇന്ത്യയില്‍ ആദ്യമായി യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News