പ്രമേഹ ചികിത്സ കൃത്യമല്ലെങ്കില്‍ അപകടം രണ്ടുതരത്തില്‍

അവഗണിച്ചാല്‍ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം. വളരെ പതുക്കെ അത് ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കും. ഒരു കൂട്ടം രോഗങ്ങളിലേക്കും നയിക്കും. ഹൃദ്‌രോഗം,സ്ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ തുടങ്ങി പലരോഗങ്ങൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലൻ പ്രമേഹമാണ്.

രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയോ, ക്രമീകരണത്തിൽ വരുത്തുന്ന മാറ്റമോ ആണ് പ്രമേഹത്തെ കൂടുതൽ അപകടകാരിയാകുന്നത്. ഒരിക്കല്‍ പിടിപെട്ടാല്‍ ആയുഷ്കാലം മുഴുവന്‍ വിട്ടുപോകാന്‍ മടിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ജീവിതമാണ് പിന്നീടങ്ങോട്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹരോഗി വളരെ ഫലപ്രദമായ നിലയില്‍ ചികിത്സ ആസൂത്രണംചെയ്യേണ്ടതുണ്ട്.

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

വിശപ്പ്, ദാഹം എന്നിവ കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിനുവരെ ഇടയായേക്കാം. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാലിൽ അൾസർ (പുണ്ണ്), കാഴ്ച മങ്ങുക എന്നീ അവസ്ഥകൾക്കും പ്രമേഹം കാരണമാകുന്നു

ശീലമാക്കാം

∙ അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക

∙ പോഷകമൂല്യമുള്ള ഭക്ഷണം ശീലിക്കുക. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക

∙ ലഹരി ഒഴിവാക്കുക

∙ കുറച്ചുനാൾ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിർത്തരുത്

∙ പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ മറ്റു പല രോഗങ്ങൾക്കും കാരണമാകും

∙ എല്ലാ ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കാൻ ശ്രദ്ധിക്കുക

എങ്ങനെ അറിയാം?

ശരീരഭാരം കൂടുതലാണോ എന്നറിയാൻ BMIയെ ഒരു പരിധി വരെ ആശ്രയിക്കാം. (Body weight in Kg divided by square of height in meter). നമുക്കു വേണ്ട തൂക്കത്തിൽ നിന്ന് രണ്ടു കിലോ തൂക്കംപോലും കൂടുന്നത് ശരീരത്തിനു ദോഷകരമാണ് എന്നു മനസ്സിലാക്കണം.

എന്തൊക്കെ കഴിക്കാം?

നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവർഗങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, സാലഡുകൾ എന്നിവ ഉദാഹരണങ്ങളാണ്.

പ്രാതലിനു ശേഷം പ്രമേഹരോഗികളിൽ ചിലപ്പോൾ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗർ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാർ, പയർ, കടല എന്നീ മാംസ്യം അടങ്ങിയ കറികൾ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും.

വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

അത്താഴം ഉറങ്ങാൻ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുൻപു കഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News