ചർമസംരക്ഷണത്തിന് പല പല വഴികൾ പരീക്ഷിക്കാറുള്ളവരാണ് നാം. അതിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കളാകും കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ മുഖസൗന്ദര്യത്തിനായി ഓറഞ്ച് തൊലി കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ..?

-
ഓറഞ്ച് പൊടി അരച്ചത്, തേൻ, ചെറുനാരങ്ങനീര് എന്നിവ കലർത്തി മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകിക്കളയാം. ഇത് ചർമത്തിന് മൃദുത്വവും നിറം നൽകാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
-
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചർമം വൃത്തിയാക്കുന്നതിനും കൂടുതൽ തിളക്കം ലഭിക്കുന്നതിനും ഈ പാക്ക് നല്ലതാണ്.

-
ഓറഞ്ച് തൊലി പൊടിച്ചതും ചന്ദനപ്പൊടിയും പനിനീരും എന്നിവ കലർത്തി മുഖത്ത് പുരട്ടുക.. ഇത് ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖക്കുരു മാറാനും ചർമത്തിന് തിളക്കം നൽകാനുമെല്ലാം ഈ പാക്ക് മികച്ചതാണ്.
-
ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞൾപ്പൊടിയും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് നിറം നൽകാൻ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഈ പാക്ക് നല്ലതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

