റെയിൽവെ ട്രാക്കിൻ്റെ പകുതി പരിസ്ഥിതി ആഘാതമെ കെ ട്രാക്കിനുള്ളത്രെ! “ന്നാലും കെ റെയ്ല് വേണ്ട.സിൽവർ ലൈൻ വരികളുമായി മുരുകൻ കാട്ടാക്കട

കെ റെയിലിനെ യുക്തിയില്ലാതെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ട് കവി മുരുകൻ കാട്ടാക്കട. സിൽവർ ലൈൻ എന്ന തലകെട്ടോടു കൂടിയാണ്  മുരുകൻ കാട്ടാക്കട തന്റെ പ്രതികരണം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത് .ഒരു കവിയുമായി നടത്തിയ സംഭാഷണമെന്നപോലെയാണ് കുറിപ്പ്.

“കെ റെയ്ല് വേണ്ട.”
അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിയ്ക്ക് കാസറഗോട്ട് നിന്ന് RCC യിലെത്താം.
“ന്നാലും കെ റെയ്ല് വേണ്ട.”
അല്ല റെയിൽവെ ട്രാക്കിൻ്റെ പകുതി പരിസ്ഥിതി ആഘാതമെ
കെ ട്രാക്കിനുള്ളത്രെ!
“ന്നാലും കെ റെയ്ല് വേണ്ട.”

ഇങ്ങനെ ആരംഭിക്കുന്ന സംഭാഷണം ഏറെ ഗൗരവമുള്ള വിഷയമാണ് അവതരിപ്പിക്കുന്നത്.എന്തൊക്കെ പറഞ്ഞാലും കെ റെയിൽ വേണ്ട എന്ന് പറയുന്ന ഒരു കവി മറ്റ് രാജ്യങ്ങളിലെ വികസനപ്രവർത്തങ്ങളെ സ്വർഗ്ഗമെന്നും വിശേഷിപ്പിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം  

സിൽവർലൈൻ

“കെ റെയ്ല് വേണ്ട.”

അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിയ്ക്ക് കാസറഗോട്ട് നിന്ന് RCC യിലെത്താം.

“ന്നാലും കെ റെയ്ല് വേണ്ട.”

അല്ല റെയിൽവെ ട്രാക്കിൻ്റെ പകുതി പരിസ്ഥിതി ആഘാതമെ
കെ ട്രാക്കിനുള്ളത്രെ!

“ന്നാലും കെ റെയ്ല് വേണ്ട.”

കേടാകാതെ വേഗം എത്തുമ്പോൾ പച്ചക്കറി, പഴം വില കുറയുമത്രെ!

“ന്നാലും വേണ്ട.”

കാർബൺ ന്യൂട്രൽ.. പെട്രോൾ ഡീസൽ ഉപയോഗക്കുറവ്….

“ന്നാലും വേണ്ട.”

ഹാ വിശേഷം ചോദിക്കാൻ മറന്നു ,എങ്ങനെ ഉണ്ടായിരുന്നു കവീ സിംഗപൂർ യാത്ര?

“എൻറ്റിഷ്ടാ, മിനിറ്റിനുള്ളിൽ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തെത്താം, സ്വർഗ്ഗം സ്വർഗ്ഗം തന്നെ. നമ്മള് കണ്ടു പഠിയ്ക്കണം”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News