ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ; കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം; മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ

ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ രംഗത്തെത്തി. കേന്ദ്ര നീക്കം ഫെഡറൽ സംവിധാനത്തിന് എതിരും ഭരണഘടന വിരുദ്ധവുമാണ്. ഫെഡറൽ തത്വങ്ങളെ നോക്കുകുത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിലൂടെ ഐഎഎസ് ഉദ്യോഗസ്‌ഥർക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുമെന്നും
കേന്ദ്ര താല്പര്യങ്ങൾക്കനുസരിച്ച് ഉദ്യോഗസ്‌ഥർക്ക് പ്രവർത്തിക്കേണ്ടി വരുമെന്നും അവർ പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാന ഭരണ സംവിധാനത്തിന്റെ പ്രവർത്തനത്തെ ഇത് താളം തെറ്റിക്കും. സംസ്ഥാങ്ങൾ എഐഎസ് ഉദ്യോഗസ്ഥരോട് സംശയത്തോടും അവിശ്വാസത്തോടും കൂടി പെരുമാറാനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ നയങ്ങൾ കേന്ദ്ര സമ്മർദത്തിന് വഴങ്ങി ഫലപ്രദമായി നടത്താൻ കഴിയില്ല.

ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടു. 109 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ടികെഎ നായർ, കെപി ഫാബിയൻ, നൂർ മുഹമ്മദ്, ശിവശങ്കർ മേനോൻ ഉൾപ്പെടെയുവരും കേന്ദ്രനീക്കത്തെ എതിർക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News