കോവിഷീൽഡും കോവാക്സിനും വാണിജ്യ ഉപയോഗാനുമതി

കൊവിഡ് പ്രതിരോധ വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും വാണിജ്യ ഉപയോഗത്തിന് അനുമതി. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഉപാധികളോടെയാണ് അനുമതി നൽകിയത്.

കൊവിഡ് പ്രതിരോധ വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും
അടിയന്തര ഉപയോഗത്തിന് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കിയത്.

വാക്സിനുകള്‍ക്ക് പൂര്‍ണ വാണിജ്യ അനുമതി നല്‍കാനായിരുന്നു ഡി സി ജി ഐ വിദഗ്ധ സമിതി ശുപാർശ ചെയ്തത് . അതേസമയം കൊവിഡ് പ്രതിരോധ വാക്സിനുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. കോവിഷീൽഡിന്റേയും കോവാക്സിന്റേയും വില 275 രൂപയാക്കി കുറയ്ക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതിന് പുറമെ 150 രൂപ സർവ്വീസ് ചാർജ്ജ് ഈടാക്കാനും അനുമതിയുണ്ടാകും. ഇതോടെ രണ്ടു വാക്സിനുകളും 425 രൂപയ്ക്ക് പൊതു വിപണിയിൽ ലഭിക്കും. നിലവിൽ കോവിഷീൽഡിന് 780 രൂപയും കോവാക്സിന് 1200 രൂപയുമാണ് പൊതുവിപണിയിലെ നിലവിലെ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here