ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷാണ് കൊല്ലപ്പെട്ടത്. രാവിലെ തെങ്ങ് ചെത്താന്‍ എത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

തിങ്കളാഴ്ച രാവിലെ 7:20ഓടെയാണ് സംഭവം. ഫാമിലെ കള്ള് ചെത്ത് തൊഴിലാളിയായ റിജേഷ് ജോലിക്കിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.ഫാം ഒന്നില്‍ തെങ്ങ് ചെത്താന്‍ എത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമണം അക്രമം. കാട്ടാനയുടെ ചവിട്ടേറ്റ റിജേഷ് തല്‍ക്ഷണം മരിച്ചു.കൂടെ ഉണ്ടായിരുന്ന രണ്ട്‌പേര്‍ ഓടി രക്ഷപ്പെട്ടു.ആറളം ഫാമിലും സമീപ പ്രദേശങ്ങലിലും കാട്ടാന ആചരണനം രൂക്ഷമാണ്.നൂറുകണക്കിന് തൊഴിലാളികള്‍ ഫാമില്‍ കള്ള് ചെത്ത് ജോലി ചെയ്യുന്നുണ്ട്.

റിജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടു പോകാന്‍ അനുവദിക്കാതെ തൊഴിലാളികള്‍ പ്രതിഷേധിച്ചു.ഉന്നത ഉദ്യോഗസ്ഥരെത്തി വന്യ മൃഗ ശല്യത്തില്‍ നിന്ന് ശാശ്വത പരിഹാരം കാണാതെ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.ഒടുവില്‍ അധികൃതരും ജനപ്രതിനിധികളും എത്തി സംസാരിച്ച ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടു പോയത്. ഏകദേശം മൂന്നര മണിക്കൂറോളം തൊഴിലാളികള്‍ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കാതെ പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel